ജയ്പൂര്‍: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് പോലീസ് മൂന്ന് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. അയല്‍വാസിയായ പെണ്‍കുട്ടിയാണ് ബലാത്സംഗം ചെയപ്പെട്ടത്. പ്രതികൾ മൂന്നു പേരും പ്രായപൂത്തിയാകാത്തവരാണ്. രാജസ്ഥാനിലെ ജയ്പുരിലുള്ള ശ്രീഗംഗാ നഗറിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടികള്‍ പോൺ വീഡിയോകൾക്ക് അടിമകളാണെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി.
അയല്‍വാസികളായ മൂന്ന് ആണ്‍കുട്ടികള്‍ പോൺവീഡിയോ കാണിച്ച ശേഷം മകളെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നു. എട്ട്, പത്ത്, പന്ത്രണ്ട് വയസുള്ളവരാണ് ആണ്‍കുട്ടികള്‍. വയറുവേദനയെടുക്കുന്നതായി മകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി അമ്മ അറിയുന്നത്. ഇതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്.
Post Your Comments