മോസ്‌കോ:കുടുംബജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയാണ് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷറപ്പോവ.ടെന്നീസില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി. പക്ഷേ, കുടുംബ ജീവിതത്തില്‍ അത്രയൊന്നും നേട്ടങ്ങള്‍ സ്വന്തമാക്കാനായിട്ടില്ല. അത്തരം നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടേ ഇനി വിശ്രമമുള്ളൂ എന്നാണ് മരിയ പറയുന്നത്.
അമ്മയായും ഭാര്യയായുമൊക്കെ നന്നായി ശോഭിക്കാനാവുമെന്നാണ് ഈ മുപ്പത്തിരണ്ടുകാരിയുടെ വിശ്വാസം. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.ടെന്നീസ് മതിയാക്കാന്‍ സമയമായത് കൊണ്ടല്ല ഈ തോന്നലെന്ന് മരിയ എടുത്തുപറയുന്നുണ്ട്.
ഏറെനാള്‍ ഇതുപോലെ പോകാനുള്ള ഊര്‍ജം ശരീരത്തിനും മനസിനും ഉണ്ട്. പക്ഷേ, എന്തൊക്കെയോ നേട്ടങ്ങള്‍ സ്വന്തമാക്കിയില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. കുടുംബ ജീവിതം തന്നെ ഇതില്‍ മുഖ്യം. വീട്ടുകാരും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു. ആരിലും അസൂയ ഉണ്ടാക്കുന്ന ഭാര്യയും അമ്മയുമാകാന്‍ എനിക്കു കഴിയുമെന്നും ഷറപ്പോവ പറയുന്നു.
ഇപ്പോള്‍ മോഡലിംഗിലാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുകയാണ്. നേരത്തെ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ വിലക്ക് ലഭിച്ച മരിയ അടുത്തിടെയാണ് ടെന്നീസില്‍ തിരിച്ചെത്തിയത്.
Post Your Comments