തലശ്ശേരി : അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി(86) അന്തരിച്ചു.തലശ്ശേരി ചേറ്റംകുന്നിലെ ഇശലിൽ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. തലശ്ശേരി ഓടത്തിൽ പള്ളിയിൽ ഇന്നലെ മഗ്‌രിബ് നമസ്‌കാര ശേഷം മയ്യത്ത് നമസ്‍കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇത്യാസ് അഹമ്മദ് ആദിരാജ ,സഹോദരി പുത്തൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു.
സുൽത്താൻ ആദിരാജ സൈനബ ആയിഷാബി അന്തരിച്ചതോടെയാണ് സുൽത്താനായി സഹോദരി ഫാത്തിമ മുത്തിബീവി കഴിഞ്ഞ ജൂണിൽ ചുമതലയേറ്റത്. നൂറ്റാണ്ടുകളുടെ പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും ചരിത്രമുള്ള അറയ്ക്കൽ രാജവംശത്തിൽ 150 വർഷത്തിൽ അധികം നടന്നതു പെൺഭരണം. വാണിജ്യ, സൈനിക രംഗങ്ങളിൽ രാംജവംശത്തിന്റെ സുവർണകാലം കൂടിയായിരുന്നു ബീവിമാർ അധികാരത്തിലുണ്ടായിരുന്ന കാലം. ആദ്യത്തെ അറയ്ക്കൽ ബീവി അധികാരമേറ്റെടുക്കുന്നത് 1728ൽ. ഹറാബിച്ചി കടവുബി ആദിരാജബീവി.
കൊളോണിയൽ ശക്തികളുമായി നിരന്തരം പോരാട്ടം തന്നെ നടത്തേണ്ടിവന്നു രംജവശംത്തിന്. അക്കാലത്തൊക്കെ മൂർച്ചയേറിയ നാക്കും പിഴയ്ക്കാത്ത തന്ത്രങ്ങളും ബുദ്ധിപരമായ നീക്കങ്ങളും നടത്തി കുടുംബത്തെ മുങ്ങാത്ത കപ്പലുപോലെ സംരക്ഷിച്ചു ബീവിമാർ. പുരുഷൻമാരെക്കാൾ ഒരിക്കലും ഒരുകാലത്തും പിന്നിലായിട്ടില്ല അവർ.
Post Your Comments