Latest NewsKeralaNews

തലശ്ശേരിയില്‍ വീടുകളോട് ചേർന്നുള്ള പറമ്പില്‍ സ്‌ഫോടനം: യുവാവിന്റെ ഇരുകൈപ്പത്തിയുമറ്റു, അന്വേഷണം

കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പിൽ സ്ഫോടനം. സ്ഫോടനത്തിൽ യുവാവിന്റെ ഇരുകൈപ്പത്തിയുമറ്റു. വിഷ്ണു എന്നയാളുടെ കൈപ്പത്തിയാണ് അറ്റു പോയത്. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേർന്നുള്ള പറമ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോൾ വിഷ്ണു മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബോംബ് നിർമാണത്തിനിടെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സ്ഫോടനം നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു. ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button