കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനെ സ്ഥാനാര്‍ത്ഥിയാക്കിതില്‍ എന്‍സിപിയില്‍ വിവാദം. ദേശീയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിനു ശേഷമാണ് ഏകകണ്ഠമായി മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത്. എന്നാല്‍ ഇതിനെതിരെ പാലായിലെ എന്‍സിപി നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
യോഗത്തിന്റ മിനിട്ട്സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താലപര്യമാണ് പ്രഖ്യാനത്തിന് പിന്നിലെന്നും ഒരു വിഭാഗം സംസ്ഥാനഅധ്യക്ഷനോട് പരാതിപ്പെട്ടു. പീതാംബരന്‍ മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും മുന്നണിയുമായി ആലോചിച്ച ശേഷം മാത്രം തീരുമാനമെന്നും സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി തോമസ് ചാണ്ടി അറിയിച്ചു.
Post Your Comments