Latest NewsIndia

ക്രൂരമായ പിറന്നാളാഘോഷം; വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം- വീഡിയോ പുറത്ത്

കൂട്ടുകാരുടെ പിറന്നാൾ ആഘോഷം പലപ്പോഴും അതിരുകൾ കടന്നുപോകാറുണ്ട്. കൊളജുകളിലും ഹോസ്റ്റലുകളിലുമൊക്കെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ചെയ്ത് വരുന്ന പരിപാടിയാണ് ‘ബർത്ത്ഡെ ബംപ്’. പിറന്നാളുകാരനെ കൂട്ടുകാരെല്ലാം കൂടിച്ചേർന്ന് തൂക്കിയെടുത്ത് ചെറുതായി അടിക്കുന്നതാണ് രീതി. എന്നാൽ ബെംഗളൂര്‍‌ ഐഐഎമ്മിൽ ഒരു വിദ്യാർഥിക്ക് കൂട്ടുകാർ ചേർന്ന് നൽകിയ ബർത്ത്ഡെ ബംപ് ഒടുവിൽ കൂട്ടുകാരന്റെ ജീവൻ നഷ്ടമാക്കി.

കൂട്ടുകാരുടെ വാക്കില്ലാതെയുള്ള ചവിട്ടും അടിയും യുവാവിന്റെ ജീവനെടുത്തു. മർദനത്തിൽ പിറന്നാളുകാരന്റെ പാൻക്രിയാസിന് ക്ഷതമേറ്റു. ആഘോഷത്തിന് ശേഷം വീട്ടിലെത്തിയ വിദ്യാർഥി കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞു. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴേക്കും ആന്തരിക രക്തസ്രാവം അമിതമായി മരണത്തിൽ കലാശിച്ചു. നിരവധി പേരാണ് ഈ ക്രൂരമായ പിറന്നാളാഘോഷത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button