Latest NewsUAEGulf

വാഹനങ്ങളുടെ വേഗത പരിശോധിയ്ക്കാന്‍ പുതിയ റഡാര്‍ സംവിധാനങ്ങളുമായി ഷാര്‍ജ പൊലീസ്

ഷാര്‍ജ : വാഹനങ്ങളുടെ വേഗത പരിശോധിയ്ക്കാന്‍ തിയ റഡാര്‍ സംവിധാനങ്ങളുമായി ഷാര്‍ജ പൊലീസ്. വാഹനങ്ങള്‍ അമിതവേഗതയിലാണെങ്കില്‍ ദൂരെ നിന്നും തന്നെ ഈ പുതിയ റഡാറില്‍ സിഗ്നല്‍ എത്തും. സോളാര്‍ സംവിധാനം വഴിയാണ് ഈ സിഗ്നല്‍ റഡാറില്‍ എത്തുക. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വാഹനത്തിന്റെ നമ്പറും വാഹനവും തെളിഞ്ഞുവരും. വാഹന ഉടമയുടെ വിശദവിവരങ്ങളും ഇതില്‍ തെളിയും.

ഷാര്‍ജ കിരീടാവകാശി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി പുതിയ റഡാര്‍ സംവിധാനത്തിന്റെ ലോഞ്ചിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ റഡാര്‍ ഉപകരണം ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ ഉടന്‍ എത്തിയ്ക്കും.

ഷാര്‍ജയിലെ റോഡുകളില്‍ നടക്കുന്ന ഗതാഗത നിയമലംഘനങ്ങളും അമിത വേഗതയും ഒരു പരിധിവരെ തടയാനാകുമെന്ന് മേജര്‍ ജനറല്‍ അല്‍ ഷാംസി പറയുന്നു. ഇതുമൂലമുള്ള റോഡപകടങ്ങള്‍ക്കും ഒരുപരിധിവരെ തടയിടാനാകുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button