![](/wp-content/uploads/2017/04/shahid-afridi-pakistan-cricket-1457863146-800.jpg)
തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ 37 പന്തുകളില്‍ സെഞ്ചുറി നേടുമ്പോള്‍ തനിക്ക് 16 വയസ്സ് ആയിരുന്നില്ലെന്ന് പാക് താരം ഷാഹിദ് അഫ്രീദി. ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വെട്ടിലായിരിക്കുകയാണ്. ‘എനിക്ക് അന്ന് 19 വയസ്സായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നതുപോലെ 16 വയസ്സ് ആയിരുന്നില്ല. ഞാന്‍ ജനിച്ചത് 1975-ലാണ്. പക്ഷേ ഔദ്യോഗിക രേഖകളില്‍ എന്റെ ജനന വര്‍ഷം തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്ന്’ അഫ്രീദി ആത്മകഥയില്‍ പറയുന്നു.
ഇതോടെ അണ്ടര്‍-19 ടീമില്‍ അഫ്രീദി കളിച്ചതും പാക് ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിരോധത്തിലാക്കും. ആത്മകഥയില്‍ വ്യക്തമാക്കുന്നത് അനുസരിച്ച് ആ സമയങ്ങളിലും അഫ്രീദിയുടെ വയസ്സ് 19-ന് മുകളിലായിരുന്നു.
Post Your Comments