നാദാപുരം: രോഗിയുമായി പോയ ആംബുലൻസിന് വഴി കൊടുത്തില്ല, രോഗിയുമായി കല്ലാച്ചി ടൗണിലൂടെ പോകുകയായിരുന്ന ആംബുലൻസിന് സൈഡ് കൊടുക്കാതിരുന്ന സ്വകാര്യ കാർ ഡ്രൈവർക്കെതിരേ പോലീസ് നടപടി. മുടവന്തേരി സ്വദേശിക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം കല്ലാച്ചി മെയിൻ റോഡിലായിരുന്നു സംഭവം. കല്ലാച്ചിയിൽ നിന്ന് രോഗിയുമായി നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. സൈറൺ മുഴക്കി ഹോണടിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെ മുടവന്തേരി സ്വദേശിയായ യുവാവിന്റെ കാർ മാർഗ തടസം സൃഷ്ടിക്കുകയായിരുന്നു. ഹോണടിച്ച് പിടിച്ചിട്ടും വഴിയൊരുക്കാതായപ്പോൾ ഹോംഗാർഡ് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.
ഹോംഗാർഡ് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാത്തതിനെ തുടർന്ന് തുടർന്ന് സമീപത്തുണ്ടായിരുന്ന പോലീസ് കൺട്രോൾ റൂം വാഹനത്തിലുണ്ടായിരുന്ന പോലീസുകാർ കാർ മാറ്റി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments