ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ഒരു മരണം. 240 കിമീ വേഗതയിലാണ് സംസ്ഥാനത്തെ തീരദേശങ്ങളില്‍ ഫോനി എത്തിയത്. ഒഡീഷയിലെ പുരിയിലായിരുന്ന കാറ്റ് ആദ്യമെത്തിയത്. കനത്ത മഴയില്‍ സംസ്ഥാനത്ത് വെള്ളപ്പൊക്കവും രൂപപ്പെട്ടിട്ടുണ്ട്.
ആന്ധ്ര തീരം പൂര്‍ണമായും പിന്നിട്ട ഫോനി ഇപ്പോള്‍ ഒഡീഷയിലാണ്. സംസ്ഥാനത്ത് നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. അതേസമയം ഫോനി ഒഡീഷയില്‍ നിന്നും പശ്ചിമ ബംഗാളിലേയ്ക്ക് നീങ്ങും.
9 അടി ഉയരത്തില്‍ വരെ തിരമാലകളടിക്കാം എന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ കടല്‍തീരത്തേക്ക് പോകരുതെന്നും സുരക്ഷിത സ്ഥാനത്ത് അഭയം പ്രാപിക്കണമെന്നുമാണ് അധികൃതര്‍ പൊതുജനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments