Latest NewsCrime

വാഹനത്തിന് വഴി നല്‍കിയില്ല; ടാക്‌സി ഡ്രൈവറെ അടിച്ചുകൊന്നു

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ടാക്‌സി ഡ്രൈവറെ അടിച്ച് കൊന്നു. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ്‌സംഭവം. 32കാരനായ ലഖാന്‍ സിങ് എന്നയാളാണ് ബേസ് ബോള്‍ ബാറ്റ് കൊണ്ടുള്ള മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്.

ലഖാന്‍ സിങ്ങിനോട് ഖോഡ കോളനിയിലെ യുവാവായ മോഹിത് യാദവാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. ലഖാന്‍ ഓടിച്ച ടാക്‌സിക്ക് എതിരെ വന്ന മോഹിതിന് വഴി നല്‍കാത്തതാണ് തര്‍ക്കത്തിന് കാരണം.

മോഹിത് ലഖാന്‍ സിങ്ങിെന്റ കാറിെന്റ ഡോര്‍ ഗ്ലാസ് തകര്‍ക്കുകയും അയാളെ പുറത്തേക്ക് വലിച്ചിടുകയും ശേഷം തുടര്‍ച്ചയായി ബേസ് ബാള്‍ ബാറ്റ് കൊണ്ട് മര്‍ദിക്കുകയുമായിരുന്നു. ലഖാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ലഖാന്‍ സിങ്ങിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മോഹിതിന് വേണ്ടി പോലീസ് ശക്തമായ തിരച്ചില്‍ നടത്തുകയാണ്. സംഭവ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ലഖാന്‍ സിങ്ങിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button