കൊച്ചി: കേരളത്തിലും തമിഴ്നാട്ടിലും വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കുഞ്ഞിരാമന്റെ കുപ്പായം’ തെരഞ്ഞെടുപ്പുഫലം വന്നശേഷമേ റിലീസ് ചെയ്യുകയുള്ളുവെന്ന് സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതംമാറ്റം എന്ന വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയതിനുശേഷം ചില സംഘടനകള്‍ തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷമേ സിനിമ പ്രദര്‍ശിപ്പിക്കാവൂവെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിലീസ് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കാണാതെ ടീസര്‍ മാത്രം കണ്ട് ഒരു സിനിമയെ വിലയിരുത്താന്‍ കഴിയില്ല. സിനിമയ്ക്കെതിരെ നിലപാടെടുത്ത ആരോടും പരിഭവമില്ല. അവര്‍ക്കെതിരെ നിയമനടപടിക്കും ഉദ്ദേശിക്കുന്നില്ല. എന്തിനാണ് മതം മാറിയത്?, ആരാണ് മതം മാറ്റുന്നത്?, പ്രണയിച്ചാല്‍ മതംമാറണമെന്നുണ്ടോ?, മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്നും സംവിധായകന്‍ പറഞ്ഞു.
തലൈവാസല്‍ വിജയ്, സജിത മഠത്തില്‍, മേജര്‍ രവി, ശ്രീരാമന്‍, ലിന്‍കുമാര്‍, ഗിരിധര്‍, അശോക് മഹേന്ദ്ര, പ്രകാശ് പയ്യാനക്കല്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ രാജേഷ് രാജു, എഡിറ്റര്‍ സഫ്തര്‍ മര്‍വ, ഡിസ്ട്രിബ്യൂട്ടര്‍ ഷാജി പട്ടിക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിസാര്‍ വരാപ്പുഴ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments