Latest NewsIndia

സിക്കറില്‍ അംറാ റാമിന് വോട്ടുചോദിച്ച് ജിഗ്നേഷ് മേവാനിയും യോഗേന്ദ്ര യാദവും നടി സ്വരാ ഭാസ്‌കറും

 

ജയ്പുര്‍: സിക്കര്‍ ലോക്സഭാ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി അംറാറാമിന്റെ പ്രചരണത്തില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്‌കര്‍, കര്‍ഷകനേതാവ് യോഗേന്ദ്ര യാദവ് എന്നിവര്‍. വെള്ളിയാഴ്ച മണ്ഡലത്തില്‍ നടന്ന വിവിധ പ്രചരണ പരിപാടികളില്‍ സിക്കറിലെ ഐതിഹാസിക കര്‍ഷക സമരത്തിന്റെ സംഘാടകന്‍ കൂടിയായ അംറാറാമിനായി വോട്ടുചോദിച്ചു. ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധജനവിരുദ്ധ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മൂവരും ജനപക്ഷമതനിരപേക്ഷ ബദല്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് സംസാരിച്ചത്.

തന്റെ ജീവിതത്തിലുടനീളം കര്‍ഷക ജനതയ്ക്കായി നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ അംറാറാമിന് പ്രണാമമര്‍പ്പിച്ച സ്വര ഭാസ്‌കര്‍ കര്‍ഷകരുടെ ശബ്ദം ലോക്സഭയില്‍ മുഴങ്ങാന്‍ അദ്ദേഹത്തിന്റെ വിജയം അനിവാര്യമാണെന്നും പറഞ്ഞു. അവര്‍(ബിജെപി സര്‍ക്കാര്‍) നിങ്ങളോട് പാകിസ്ഥാന്‍ എന്നുപറയും, നിങ്ങള്‍ കിസാന്‍(കര്‍ഷകന്‍) എന്ന് മറുപടി നല്‍കണം. അവര്‍ ജവാന്‍ എന്ന് പറയും, നിങ്ങള്‍ കിസാന്‍ എന്ന് മറുപടി നല്‍കണം. അതിര്‍ത്തിയില്‍ ജീവന്‍ ബലയര്‍പ്പിക്കുന്ന സൈനികരില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരുടെ മക്കളാണ്. അതിര്‍ത്തിയിലും സ്വന്തം കുടുംബത്തിലും ബലിനല്‍കേണ്ട ഗതികേടിലാണവര്‍ സ്വര ഭാസ്‌കര്‍ പറഞ്ഞു.

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിച്ച് മോഡി അനുകൂല വാര്‍ത്തകള്‍ മാത്രം നല്‍കുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഗുജറാത്തില്‍ നാല് മാസത്തിനകം 25 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അത് വാര്‍ത്തയല്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറല്ല. നാം ദിവസേന ഉപയോഗിക്കുന്നതെല്ലാം തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഫലമാണ്. അവരുടെ ശബ്ദം മാധ്യമങ്ങളില്‍ എവിടെയുമില്ല. ഹിന്ദുമുസ്ലീം, പാകിസ്ഥാന്‍ഹിന്ദുസ്ഥാന്‍, റാംറഹീം, പശു തുടങ്ങിയ വിഷയങ്ങള്‍ മാത്രമാണവര്‍ക്ക് വാര്‍ത്ത ജിഗ്നേഷ് മേവാനി പറഞ്ഞു.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, കര്‍ഷക നേതാവ് യോഗേന്ദ്ര യാദവ് എന്നിവരും പൊതുയോഗത്തില്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button