CricketLatest NewsSports

നിർണായക മത്സരത്തിൽ പഞ്ചാബിനെതിരെ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത

പഞ്ചാബ് : നിർണായക മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് വിക്കറ്റിനാണു പഞ്ചാബിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 183റൺസ് മറുപടി ബാറ്റിങ്ങില്‍ നൈറ്റ് റൈഡേഴ്‌സ് മറികടന്നു. 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റൺസ് സ്വന്തമാക്കി.

 65 റണ്‍സ്(49 പന്തില്‍ പുറത്താവാതെ) നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. ക്രിസ് ലിന്‍ (22 പന്തില്‍ 46), റോബിന്‍ ഉത്തപ്പ (14 പന്തില്‍ 22), ആന്ദ്രെ റസ്സല്‍ (14 പന്തില്‍ 24) എന്നിവർ പുറത്തായി. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് (9 പന്തില്‍ 21) പുറത്താവാതെ നിന്നു. മുഹമ്മദ് ഷമ്മി,രവിചന്ദ്രൻ അശ്വിൻ,ആൻഡ്രൂ എന്നിവർ പഞ്ചാബിനായി ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

സാം കറനാണ്(24 പന്തില്‍ പുറത്താവാതെ 55 റണ്‍സ്) പഞ്ചാബിന്റെ ടോപ് സ്‌കോറർ. ക്രിസ് ഗെയ്ല്‍ (14), കെ.എല്‍ രാഹുല്‍ ( 2), മായങ്ക് അഗര്‍വാള്‍ (36),നിക്കൊളാസ്(48), മന്‍ദീപ് സിങ് (25),രവിചന്ദ്രൻ അശ്വിൻ(0) എന്നിവരാണ് പുറത്തായത്. കറനൊപ്പം ആന്‍ഡ്ര്യൂ ടൈ (0) പുറത്താവാതെ നിന്നു. കൊൽക്കത്തക്കായി മലയാളി താരം സന്ദീപ് വാര്യർ രണ്ടു വിക്കറ്റും, ഹാരി ഗര്‍ണി, ആന്ദ്രേ റസ്സല്‍, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റും എറിഞ്ഞിട്ടു.

ഈ ജയത്തോടെ 13 മത്സരങ്ങളിൽ 12 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് സാധ്യതകൾ നില നിർത്തി. 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കിങ്‌സ് ഇലവൻ പഞ്ചാബ്.

KKR AND KINGSXIP
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
KKR AND KINGSXIP
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
KKR AND KINGSXIP
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
KKR AND KINGSXIP
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button