തൃശൂർ : തൃശൂർ പൂരത്തോട് അനുബന്ധിച്ച് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക റെയ്‌ഡ് നടത്തുന്നു. 20 ഹോട്ടലുകളിൽനിന്ന് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് റെയ്‌ഡ് നടത്തുന്നത്. വിവിധ സ്ഥലങ്ങളിൽനിന്ന് പൂരത്തിന് ആളുകൾ എത്തുന്നതിനാൽ അവരുടെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്താനാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
മെയ് 13,14 തീയതികളിലാണ് തൃശൂർ പൂരം നടക്കുക. പൂരം നടത്തിപ്പു സംബന്ധിച്ച് പൂരത്തിന്റെ മുഖ്യ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം കളക്ടറേറ്റിൽ കളക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു.മെയ് 11ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്,പൂരപ്പിറ്റേന്ന് മെയ് 14ന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട്. അന്നുച്ചക്ക് പകൽവെടിക്കെട്ടോടെയാണ് പൂരസമാപനം.
Post Your Comments