ഒഡീഷ: ഒഡീഷയിലെ ജനങ്ങള്‍ക്ക് ഫോനി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ഗം നിര്‍ദേശിച്ച് ഒഡീഷയിലെ ബിജെപി നേതാവും പുരിയിലെ സ്ഥാനാര്‍ത്ഥിയുമായ സംപിത് പത്ര.
ചുഴലിക്കാറ്റായ ഫോനി ഒഡീഷ തീരത്ത് ആഞ്ഞടിക്കുമ്പോള്‍ ഭഗവാന്‍ ജഗന്നാഥനെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സംപിത് പത്ര.ഒഡീഷയിലെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും തങ്ങള്‍ ചെയ്തുകഴിഞ്ഞെന്നും ഇനിയെല്ലാം ഭഗവാന്‍ ജഗന്നാഥന്റെ കൈകളിലാണെന്നുമായിരുന്നു സംപിത് പത്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
” ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങേയറ്റത്തെ വേഗതിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. ശക്തമായ മഴയും.. അതിഭീകരമായ ശബ്ദവും.. 1999 ലെ സൂപ്രര്‍ സൈക്ലോണാണ് ഓര്‍മ വരുന്നത്. ഈ പരീക്ഷണത്തെ അതിജീവിക്കാന്‍ ശക്തിതരണേയെന്ന് ഇരുകൈകളും കൂപ്പി ഭഗവാന്‍ ജഗന്നാഥനോട് പ്രാര്‍ത്ഥിക്കുകയാണ്.”- എന്നും സംപിത് പത്ര ട്വിറ്ററില്‍ കുറിച്ചത്.
എല്ലാം കാറ്റില്‍ പറന്നുനടക്കുകയാണെന്നും കാറ്റിന്റെ ശബ്ദം കൊണ്ട് മറ്റൊന്നും കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും എല്ലാ ജനാലകളും പൊട്ടിത്തകരുകയാണെന്നും കോണ്‍ക്രീറ്റ് ബില്‍ഡിങ്ങിനകത്ത് നില്‍ക്കുന്ന താന്‍ പോലും സുരക്ഷിതനല്ലെന്നും കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയാണെന്നുമായിരുന്നു സംപിത് പത്ര ട്വീറ്റ് ചെയ്തത്.
The process of landfall of #CycloneFani has begun ..extremely high wind speed ..heavy rain ..the harrowing sound ..reminds me of 1999 Supercyclone
With folded hands I pray to Lord Almighty Jaganath ji to give us the strength to endure this? pic.twitter.com/BXkdNQlULm— Sambit Patra (@sambitswaraj) May 3, 2019
Post Your Comments