Latest NewsIndia

സി.ബി.ഐ വിവരാകാശ നിയമത്തിന് അതീതരോ; കമ്മീഷന്‍ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിച്ച കേസിലെ വിവരങ്ങള്‍ ആരാഞ്ഞ് ബീഹാര്‍ സ്വദേശിയായ എന്‍. പരാശര്‍ അപേക്ഷിച്ചപ്പോള്‍, സി.ബി.ഐ വിവരാകാശ നിയമത്തിന് അതീതരാണെന്നായിരുന്നു മറുപടി ലഭിച്ചത്. തങ്ങളുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വിവരങ്ങള്‍ മാത്രമെ നല്‍കാനാവുകയുള്ളുവെന്നും പരേശ്വരിന് നല്‍കിയ മറുപടിയില്‍ സി.ബി.ഐ വ്യക്തമാക്കി.

തുടര്‍ന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ട് ആപേകഷകന്‍ കേന്ദ്ര വിവരാകാശ കമ്മീഷണറെ സമീപിച്ചതോടെയാണ് മനുഷ്യാവകാശ ലംഘനം, അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്. ഉദ്യോഗഗസ്ഥര്‍ക്ക് നിയമത്തെ കുറിച്ച് ആവശ്യമായ പരിഞ്ജാനം നല്‍കാനും കമ്മീഷന്‍ സി.ബി.ഐ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.സെക്ഷന്‍ 24 പ്രകാരം വിവിധ അന്വേഷണ ഏജന്‍സികളും പൊലീസും വിവരങ്ങള്‍ നല്‍കുന്നില്ലെന്നുകാട്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ഇതിനോടകം വന്നിട്ടുണ്ട്.

അഴിമതിയും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറണമെന്ന കമ്മീഷന്‍ ഉത്തരവ് നടപ്പായതോടെ പരമാവധി വിവരങ്ങള്‍ അപേക്ഷകന് ലഭ്യമാവാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കേന്ദ്ര വിവരാകാശ കമ്മീഷണറുടെ ഉത്തരവിലൂടെ 25 കേന്ദ്ര ഏജന്‍സികളും എട്ട് സംസ്ഥാന ഏജന്‍സികളുമാണ് വിവരാകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. അഴിമതി, മനുഷ്യാവകാശ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ വിവരങ്ങള്‍ അപേക്ഷകന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിവിധ കേന്ദ്ര – സംസ്ഥാന ഏജന്‍സികളും അപേക്ഷകന് വിവരങ്ങള്‍ കൈമാറാന്‍ ബാധ്യതസ്ഥരാണന്നും കമ്മീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button