കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് കോട്ടകള്‍ തകരുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍ഡിഎ ജയിക്കുമെന്നും ബിജെപി വോട്ടുവിഹിതം ഇരുപതു ശതമാനമായി ഉയരുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഇരുപത് ശതമാനത്തിന്റെ ഭൂരിപക്ഷമാണ് ബിജെപി ഇവിടെ കണക്കുകൂട്ടുന്നത്. തൃശൂരില്‍ അദ്ഭുതപ്പെടുത്തുന്ന അട്ടിമറി ഉണ്ടാകുമെന്നും ബിജെപി വിലയിരുത്തി. ബിജെപി കോര്‍കമ്മിറ്റി യോഗവും പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാരുടെയും സ്ഥാനാര്‍ഥികളുടെയും സംയുക്ത യോഗവുമാണ് ഈ വിലയിരുത്തല്‍ നടത്തിയത്.
യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം നില്‍ക്കാവുന്ന വിധത്തിലേക്ക് ഈ തെരഞ്ഞെടുപ്പോടെ എന്‍ഡിഎ മാറിയെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് ഒട്ടുമിക്ക മണ്ഡലങ്ങളിലും നടക്കുക ത്രികോണ പോരാട്ടമായിരിക്കും നടക്കുക. ബിജെപിയുടെ വോട്ടുവിഹിതം 20% വരെ ഉയരുമെന്നും ഇതില്‍ ചെറിയ മാറ്റം വന്നാല്‍ പോലും 18 ശതമാനത്തില്‍ കുറയില്ലെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
2014 ല്‍ 10.82 ശതമാനമായിരുന്നു ബിജെപി വോട്ടുവിഹിതം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 15 ശതമാനത്തിലെത്തി. ഇത്തവണ 20 ലെത്തുന്നതോടെ രണ്ടു സീറ്റില്‍ ജയം ഉറപ്പിക്കാനാവും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇരുപതിനായിരം വോട്ടിന്റെ വരെ ഭൂരിപക്ഷത്തിനു ജയിക്കും. തൃശൂരില്‍ സുരേഷ് ഗോപി ഉണ്ടാക്കിയത് വന്‍ മുന്നേറ്റമാണ്. മൂന്നു ലക്ഷം വോട്ടു കിട്ടുമെന്നാണ് പ്രാഥമിക കണക്കുകള്‍. ഇതിനപ്പുറം പോയി അദ്ഭുതപ്പെടുത്തുന്ന ഒരു അട്ടിമറിയും പാര്‍ട്ടി അവിടെ പ്രതീക്ഷിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ ഫലം നിര്‍ണയിക്കുക എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ നേടുന്ന വോട്ടുകളായിരിക്കുമെന്നും ബിജെപി വിലയിരുത്തുന്നു.
Post Your Comments