ഷാര്‍ജ: ഷാര്‍ജയില്‍ തൊഴിലാളികക്കായി ഷോപ്പിങ്ങ് മാളുകളും പാര്‍ക്കും ഒരുങ്ങുന്നു. നാല് പാര്‍ക്കുകളും മാളുകളുമാണ് ഇവര്‍ക്കായി ഒരുങ്ങുന്നതെന്ന് എമിറേറ്റിലെ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി (എല്‍എസ്ഡിഎ) വ്യക്തമാക്കി.
തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ നിന്നും അധികം അകലെയല്ലാത്ത രീതിയില്‍ അവര്‍ക്ക് ഷോപ്പിങ്ങും മറ്റ് ആവശ്യങ്ങളും നിറവേറ്റുന്നതിനും വിനോദപരിപാടികള്‍ ആസ്വദിക്കുന്നതിനുമുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് എസ്എസ്എല്‍എ ചെയര്‍മാന്‍ സേലം യൂസഫ് അല്‍ ഖസീര്‍ പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ ഒരു ലേബര്‍ ഡേ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്‍ സാജ്ജയില്‍ ഒരു പാര്‍ക്കില്‍ സ്ഥാപിക്കുന്ന മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷാവസാനത്തോടെ ഇത് പൂര്‍ത്തീകരിക്കുമെന്നും അല്‍ ഖസീര്‍ പറഞ്ഞു. 88 റീടെയില്‍ ഔട്ട്‌ലെറ്റുകള്‍ അടങ്ങിയ 10,000 ചതുരശ്ര അടിയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ്, 7,700 ചതുരശ്ര അടിയില്‍ ആശുപത്രികള്‍, ബാങ്കുകള്‍, വിശ്രമ സൗകര്യങ്ങള്‍, തീയറ്ററുകള്‍ എന്നിവ ഇതിലുണ്ടാകും. തൊഴിലാളികള്‍ക്ക് തങ്ങളുടെ അവധി ദിനങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന മികച്ച ഒരിടമാകുമിതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നാല് വിനോദ പാര്‍ക്കുകളും ഉണ്ടായിരിക്കും, അവയെല്ലാം വ്യവസായ മേഖലകളിലാണ് നിര്‍മ്മിക്കുക. ഇന്‍ഡസ്ട്രിയല്‍ ഏരിയ 3, ഇന്‍ഡസ്ട്രിയല്‍ ഏരിയ 12, അല്‍ സജ്ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് ഇത് നിര്‍മ്മിക്കുന്നത്. പാര്‍ക്കുകളില്‍ ഒരെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. മറ്റുള്ളവ 2019 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് അല്‍ ഖസീര്‍ പറഞ്ഞു. കായിക വിനോദത്തിനുള്ള സൗകര്യങ്ങള്‍, മോസ്‌ക്കുകള്‍, എടിഎം, ഷോപ്പുകള്‍, കഫേകള്‍, മുനിസിപ്പല്‍ സേവനങ്ങള്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ തുടങ്ങിയവ എല്ലാം ഇതില്‍ ഉള്‍പ്പെടും. ഷാര്‍ജ ഭരണാധികാരിയായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
‘ഈ പ്രോജക്ടുകളിലൂടെ, പ്രാദേശിക തൊഴില്‍ നിലവാരത്തെ ഉയര്‍ത്താനും മികച്ച രീതിയിലുള്ള വികസനം നടപ്പിലാക്കാനും അനുബന്ധ സേവനങ്ങള്‍ മെച്ചപ്പെടുത്താനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും തങ്ങള്‍ ലക്ഷ്യമിടുന്നതായും അല്‍ ഖസീര്‍ പറഞ്ഞു.
Post Your Comments