Latest NewsKeralaNews

പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഇല്ല: ഹൈക്കോടതിയെ അറിയിച്ച് പിണറായി സര്‍ക്കാര്‍

 

കൊച്ചി: പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി. അപേക്ഷയിലെ പിഴവ് കാരണം ലൈസന്‍സ് നല്‍കിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴുന്നു! സമഗ്ര ഡാറ്റാബേസ് ഉടൻ, പുതിയ പദ്ധതിയുമായി കേന്ദ്രം 

എന്നാല്‍, ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കും എന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ മറുപടി നല്‍കണമെന്നും സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. പാര്‍ക്ക് അടച്ച് പൂട്ടണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. യാതൊരു ലൈസന്‍സുമില്ലാതെയാണ് കക്കാടംപൊയിലിലെ കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയില്‍ നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button