അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ റംസാന്‍ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റംസാന്‍ മാസത്തില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും മണ്ട് മണിക്കൂര്‍ കുറവായിരിക്കും പ്രവൃത്തി സമയം. മാനഭ വിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മെയ് ആറിനാണ് റംസാന്‍ മാസം ആരംഭിക്കുന്നത്.
റംസാന്‍ മാസം മുഴുവനും ഇതേ രീതിയിലായിരിക്കും തുടരുക. ഗവണ്‍മെന്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. യുഎഇയില്‍ റംസാനിലെ മാറ്റങ്ങള്‍ എന്ന വിഭാഗത്തിലാണ് സമയക്രമം പറയുന്നത്. 1980ലെ ഫെഡറല്‍ നിയമം 8 അനുശാസിക്കുന്നത് പോലെ റംസാന്‍ മാസത്തില്‍ രണ്ട് മണിക്കൂര്‍ കുറച്ചായിരിക്കും പ്രവൃത്തി സമയം. മുസ്ലീം അല്ലാത്തവര്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കാതെ തന്നെ ഈ പ്രവൃത്തി സമയം തന്നെയായിരിക്കും.
Post Your Comments