ദോഹ: റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച അറിയിപ്പുമായി ഖത്തർ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. അറിയിപ്പ് പ്രകാരം, റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം ആഴ്ച്ചയിൽ 36 മണിക്കൂർ എന്ന രീതിയിൽ നിജപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ആറ് മണിക്കൂർ പ്രവർത്തി സമയം എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
ഖത്തർ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 73 പ്രകാരമാണ് നടപടി. മറ്റു മാസങ്ങളിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം ആഴ്ച്ചയിൽ 48 മണിക്കൂർ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
Post Your Comments