പത്തനംതിട്ട: സ്കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകൾക്കും ദാരുണമരണം. പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കോന്നി എലിയറക്കല്‍ ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. ഇരുവരും കോന്നിയില്‍ പോയി വീട്ടിലേക്കു മടങ്ങവേ കണ്ണന് എന്ന സ്വകാര്യ ബസ് ഇവരുടെ സ്കൂട്ടറില്‍ ഇടിച്ച് കയറുകയായിരുന്നു.അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. കഴിഞ്ഞ ദിവസമാണ് പ്രസാദ് ദക്ഷിണാഫ്രിക്കയില്‍നിന്നു നാട്ടിലെത്തിയത്.
Post Your Comments