കൊച്ചി: ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചു. ഇന്നലെ രാത്രി മുതലാണ് പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടത്. മുപ്പത് ദിവസം പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചാണ് പണികള്‍ നടക്കുന്നത്. ബലക്ഷയം കണ്ടെത്തിയപ്പോള്‍ തന്നെ പാലത്തിലൂടെയുള്ള ഗതഗതം നിര്‍ത്തിവെച്ചിരുന്നു. അതേസമയം മേല്‍പ്പാലനിര്‍മ്മാണത്തില്‍ ഗുരുതര പിഴവ് ഉണ്ടായതാണ് രണ്ടര വര്‍ഷം കൊണ്ട് പാലം ക്ഷക്ഷയിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
52 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന് രണ്ടര വര്‍ഷം മാത്രമാണ് പഴക്കമുള്ളത്. പാലം തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിര്‍മാണ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസും പഠനം നടത്തിയിരുന്നു. നിര്‍മാണം നടത്തിയ ആര്‍ഡിഎസ് കണ്‍സ്ട്രഷന്‍സിന് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല. നിലവില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റും ബെയറിംഗും പുനസ്ഥാപിക്കാനുള ശ്രമങ്ങളാണ് പ്രധാനമായും നടക്കുക. ഒപ്പം പാലത്തിലെ വിള്ളലുകളും നികത്തും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ ഒന്നിന് പാലം തുറന്ന് നല്‍കാനാണ് തീരുമാനം.
Post Your Comments