കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ് നിർണായക വഴിത്തിരിവിലേക്ക് കടക്കുമ്പോൾ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു. നോട്ട് നിരോധന കാലത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്ന കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വച്ചു.
ഹര്‍ജിയില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു. കേസ് ഈ മാസം 31ന് പരിഗണിക്കും. വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇ ഡി ഹൈക്കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് ഇഡി വിജിലൻസിന് കത്ത് നൽകയിരുന്നു.
അതേസമയം, പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്യേഷണം പുരോഗമിക്കുകയാണെന്ന് വിജിലിൻസ് കോടതിയെ അറിയിച്ചു.
Post Your Comments