തിരുവനന്തപുരം•കുവൈത്തിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്‌സിംഗ് ബിരുദവുമുള്ള വനിത നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈത്തി ദിനാർ (ഏകദേശം.74000-79000 രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ്.
മേയ് അവസാനം കൊച്ചി, ബാംഗ്‌ളൂർ എന്നിവിടങ്ങളിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ കൊച്ചിയിൽ നടക്കുന്ന അഭിമുഖത്തിന് norkacv2kochi@gmail.com എന്ന ഇ-മെയിലേക്കും ബാംഗ്‌ളൂർ നടക്കുന്ന അഭിമുഖത്തിന് healthsector.norka@gmail.com എന്ന ഇ-മെയിലേക്കും നിശ്ചിത മാതൃകയിൽ ബയോഡേറ്റ മേയ് 16ന് മുമ്പ് അയക്കണം.
കൂടുതൽ വിവരങ്ങൾ www.norkaroots.org, 1800-425-3939 (ടോൾ ഫ്രീ നമ്പർ ) -ൽ ലഭിക്കും.
Post Your Comments