NewsIndia

അധികാരത്തുടർച്ച, മോദി തരംഗം കുറഞ്ഞു; സാത്ത ബസാറിന്റെ പ്രവചനം

 

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ നരേന്ദ്ര മോദി അധികാരം തുടരുമെന്ന അവകാശവാദവുമായി വാതുവെപ്പു കമ്പനി സാത്ത ബസാര്‍. അതേ സമയം ബിജെപിക്ക് അധികാര തുടര്‍ച്ച ലഭിച്ചാലും 2014നെ അപേക്ഷിച്ച് മോദി പ്രഭാവം കുറഞ്ഞതായും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

543 സീറ്റുകളില്‍ ബിജെപി 250 സീറ്റുകളിലും വിജയിക്കുമെന്നും ഇത് കോണ്‍ഗ്രസിനേക്കാള്‍ 77 സീറ്റിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും ഈ വാതുവെപ്പ് ഏജന്‍സി പ്രതീക്ഷിക്കുന്നു.

ഈ തിരഞ്ഞെടുപ്പിലും ബിജെപിയാണ് വാതുവെപ്പുകാര്‍ക്ക് പ്രിയമേറിയ പാര്‍ട്ടി. 240 മുതല്‍ 250 സീറ്റുകള്‍ വരെ ഇത്തവണ പാര്‍ട്ടി ഒറ്റയ്ക്ക് നേടും. കൂടാതെ സഖ്യകക്ഷികളില്‍ നിന്നും 55 സീറ്റുകള്‍ ലഭിക്കും. അതിനാല്‍ 300 സീറ്റ് കടക്കുമെന്നുറപ്പാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും ബിജെപിക്ക് 18 സീറ്റ് ലഭിക്കുമെന്ന് വാതുവെപ്പുകാരും പ്രതീക്ഷിക്കുന്നു.

രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിന് 76-79 സീറ്റുകള്‍ നേടാനാവുമെന്നാണ് സാത്ത ബസാറി്‌ന്റെ കണക്കു കൂട്ടല്‍. 2014ലെ 44 സീറ്റിനെ അപേക്ഷിച്ച് ഇത് മെച്ചപ്പെട്ട കണക്കാണ്.

ബിജെപി 240 സീറ്റില്‍ വിജയിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഏറിയാല്‍ 245 സീറ്റ,് അതില്‍ കൂടുതല്‍ ബിജെപിക്ക് നേടാനാകില്ലെന്ന് വാതവെയ്പ്പുകാരില്‍ ഒരാള്‍ പറയുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെങ്കിലും ഒന്നിലധികം സഖ്യകക്ഷികളുടെ സഹായത്തോട് കൂടിയേ ഇത് സാധ്യമാകുകയുള്ളൂവെന്ന് വാര്‍ത്ത ഏജന്‍സിയായ ഐ എ എന്‍ എസ് വാതുവെയ്പ്പുകാരെ ഉദ്ദരിച്ച് കൊണ്ട് പറയുന്നു.

303 ലോക്‌സഭാ സീറ്റുകളില്‍ ആദ്യ മൂന്ന് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിനെ ആസ്പദമാക്കിയാണ് ഈ പ്രവചനം. 17ാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 23 നാണ് വോട്ടെണ്ണല്‍ നടക്കുക. അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button