ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒട്ടുമിക്ക നേതാക്കളും തങ്ങളുടെ പ്രസംഗംകൊണ്ട് വീണ്ടും വീണ്ടും കുരുക്കിലാവുകയാണ്. ഇപ്പോഴിതാ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.
രാഹുൽ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പ്രശ്നമായത്. “പ്രധാനമന്ത്രി പുതിയ ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. അതില്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കാം എന്നു പറയുന്നുണ്ട്”
രാഹുലിന്റെ വാക്കുകൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. നിശ്ചിത സമയത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഇനിയൊരു മുന്നറിയിപ്പുമില്ലാതെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
Post Your Comments