അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍വീസുകള്‍ക്കായി 50 ആഡംബര ബസുകള്‍ പാട്ടത്തിനെടുക്കുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന ബസുകള്‍ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള നിയന്ത്രിക്കാന്‍ നിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
ടാക്‌സി – ഓട്ടോ നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ വേണ്ടി നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് തന്നെ ഇക്കാര്യത്തില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. 50 ലക്ഷ്വറി ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്കായി പാട്ടത്തിനെടുക്കും. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ എ.ജെ റിജാസ് പ്രതികരിച്ചു.
എന്നാല്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പിശോധനകള്‍ക്കെതിരെ ബസ് ഉടമകല്‍ പ്രതിഷേധവുമായി രംഗത്തു വരിഗയും ഒരു വിഭാഗം ആളുകള്‍ മലബാര്‍ മേകലയില്‍ പണിമുടക്ക് നടത്തുകയും ചെയ്തികരുന്നു. അതേസമയം ഒരു വിഭാഗം ബസ് ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന പണിമുടക്ക് കണ്ട് പരിശോധനകളില്‍ നിന്നു പിന്മാറില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. യാത്രാക്ലേശം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേരള, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ 16 ബസുകള്‍ അധികമായി സര്‍വീസ് നടത്തും. ആവശ്യമെങ്കില്‍ സ്‌കാനിയ ബസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments