IndiaNews

ധോണിയുടെ വീട്ടില്‍ മോഷണ ശ്രമം

 

നോയിഡ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം. ധോണിയുടെ ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 104-ലുള്ള വീട്ടിലാണ് മോഷണം നടന്നത്. ധോണി വാടകയ്ക്ക് നല്‍കിയിരിക്കുന്ന ഈ വീട്ടില്‍ ഇപ്പോള്‍ വിക്രം സിംഗ് എന്നയാളാണ് താമസിക്കുന്നത്.

വീട് പുതുക്കി പണിയുന്നതിനിടെയാണ് മോഷണം നടന്ന വിവരം സിംഗ് അറിയുന്നത്. മൂന്ന് എല്‍ ഡി ഡി ടെലിവിഷനുകള്‍ ഉണ്ടായിരുന്ന വീട്ടില്‍ നിന്നും ഒരു ടിവി മോഷണം പോയതായി കണ്ടെത്തുകയായിരുന്നു.

വീട്ടുജോലിക്ക് നിന്നിരുന്ന ജോലിക്കാരനെ ടിവി മോഷണം പോയ നാള്‍ മുതല്‍ കാണാതായെന്നും ഇയാളാകാം മോഷണത്തിന് പിന്നിലെന്നുമാണ് പരാതിക്കാരന്റെ സംശയം. മോഷണക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button