കല്‍പ്പറ്റ: വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ ചതിച്ചുവെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി ആത്മാര്‍ത്ഥ കാണിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ ഏകോപനമില്ലാത്ത സംവിധാനമായി മാറിയെന്നും നിസംഗമായി ബിജെപി പ്രവര്‍ത്തിച്ചത് ആവേശം ചോര്‍ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ നേതാക്കള്‍ എത്താത്തത് കാരണം അടിത്തട്ടില്‍ പോലും ചലനമുണ്ടായില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തില്‍ പാര്‍ട്ടി വേണ്ടവിധം ആത്മാര്‍ത്ഥത കാണിച്ചില്ലെന്നും അത് കാരണം തെരഞ്ഞെടുപ്പില്‍ വേണ്ടവിധം ചലനങ്ങള്‍ സൃഷ്ടിക്കുന്നത് കുറഞ്ഞെന്നും എന്‍ കെ ഷാജി പറഞ്ഞു. ബിഡിജെഎസ് അവലോകന യോഗങ്ങളില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും എന്‍കെ ഷാജി വ്യക്തമാക്കി.
Post Your Comments