ആരാധകനെ ഇടിച്ച സംഭവത്തില്‍ പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് പണി കിട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നെയ്മറിന് കുറഞ്ഞത് അഞ്ച് മത്സരങ്ങളില്‍ നിന്നെങ്കിലും വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെന്നെസിനോട് പി.എസ്.ജി തോറ്റിരുന്നു.
തുടര്‍ന്ന് റണ്ണേഴ്സപ്പിനുള്ള മെഡല്‍ സ്വീകരിക്കാന്‍ പോകുന്നതിനിടെയാണ് ആരാധകനുമായി നെയ്മര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടതും മുഖത്തിടിച്ചതും. സഭംവം വിവാദമായതോടെ നെയ്മറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പി.എസ്.ജി. പരിശീലകന് തോമസ് ടുഷെലും സഹതാരങ്ങളും നെയ്മറിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന് നടപടിക്കൊരുങ്ങുന്നത്. കേസ് അസോസിയേഷന്റെ അച്ചടക്ക സമിതി പരിഗണിക്കുന്നുണ്ട്. തുടര്‍ന്ന് നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.
Post Your Comments