Latest NewsKerala

ലൈഫ് മിഷൻ; പട്ടികയിൽ ഇടം നേടിയ 69713 പേർക്ക് വീട് നിർമ്മിക്കാൻ ധനസഹായം ലഭിക്കില്ല

മാങ്കുളം: ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃപട്ടികയിൽ ഇടം നേടിയ 69713 പേർക്ക് വീട് നിർമ്മിക്കാൻ ധനസഹായം ലഭിക്കില്ല. രേഖകൾ ഹാജരാക്കി അതത് തദ്ദേശസ്ഥാപനങ്ങളുമായി കരാർ ഒപ്പുവയ്ക്കാത്തവരെയാണ് ഒഴിവാക്കുന്നത്. രേഖകൾ ഹാജരാക്കാത്തവരിൽ അധികവും പി.എം.എ.വൈ. പട്ടികയിലുള്ളവരാണ്. രണ്ടാം ഘട്ടത്തിന്റെ കാലാവധി മാർച്ചിൽ അവസാനിച്ചെങ്കിലും ആറു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരെയാണ് രണ്ടാംഘട്ടത്തിനുള്ള ഗുണഭോക്താക്കളായി തിരഞ്ഞെടുക്കേണ്ടത്. എന്നാൽ പട്ടികയിൽ ഇടം നേടിയിട്ടും 69713 പേർക്ക് ഭൂമി സംബന്ധിച്ച രേഖകൾ തദ്ദേശസ്ഥാപനങ്ങളിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 28206 പേർ പി.എ.എ.വൈ. നഗര വിഭാഗത്തിലും 25446 പേർ പി.എം.എ.വൈ. ഗ്രാമീണ വിഭാഗത്തിലും ഉൾപ്പെട്ടവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button