വീണ്ടും ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹുസത്യപ്രതിജ്ഞ ചെയ്തു. ഇത് അഞ്ചാം തവണയാണ് പ്രധാന മന്ത്രിയായി നെതന്യാഹു അധികാരമേല്‍ക്കുന്നത്. സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് നെതന്യാഹു വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ഇസ്രയേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രി എന്ന റെക്കോര്‍ഡിലേക്കാണ് ബെഞ്ചമിന്‍ നൈതന്യാഹു എത്തിയിരിക്കുന്നത്.
ഏപ്രില്‍ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 35സീറ്റുകള്‍ ലഭിച്ചു. പ്രതിപക്ഷമായ മുന്‍ സൈനിക മേധാവി ബെന്നി ഗ്ലാന്റ്‌സിന്റെ പാര്‍ട്ടിയായ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിനും 35 സീറ്റുകള്‍ ലഭിച്ചു. തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ചാണ് നെതന്യാഹു സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുന്നത്.
120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 65 സീറ്റുകള്‍ വേണം. സഖ്യകക്ഷികളുടെ പിന്തുണയോടെ വീണ്ടും അദ്ദേഹം അധികാരത്തില്‍ എത്തുകയായിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇസ്രായേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്തിരുന്നു. നൈതന്യാഹുവിനും ഭാര്യയ്ക്കുമെതിരെ ഉണ്ടായ കടുത്ത അഴിമതിയാരോപണങ്ങളെയെല്ലാം അതിജീവിച്ചാണ് വീണ്ടും നെതന്യാഹു അധികാരത്തിലെത്തുന്നത്.
Post Your Comments