
വാരണാസി: വാരണാസിയില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ മുന്‍ ജവാന്‍ തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി. പ്രധാനമന്ത്രിക്കെതിരെയുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു തേജ് ബഹാദൂര്‍. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ വിശദമാക്കി. സൈന്യത്തില്‍ നിന്ന് പുറത്താക്കിയ കാരണം വ്യക്തമാക്കാത്തതിനാലാണ് നടപടി.
വാരാണസിയില്‍ പ്രധാനമന്ത്രിക്കെതിരെ തേജ് ബഹദൂറിനെ മഹാസഖ്യം നാടകീയമായാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം അഴിമതിയാണോയെന്ന ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലെ വൈരുധ്യമാണ് തേജ് ബഹാദൂറിന് വെല്ലുവിളിയായത്. നേരത്തെ പ്രഖ്യാപിച്ച ശാലിനി യാദവിനെ പിന്‍വലിച്ചാണ് മഹാസഖ്യം തേജ് ബഹദൂറിന് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസ് തേജ് ബഹദൂറിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments