Latest NewsKerala

ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും: റിപ്പോര്‍ട്ട്

ഇറാഖിലും സിറിയയിലുമേറ്റ തിരിച്ചടികള്‍ക്ക് ശേഷം മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ് നീക്കമെന്ന് അന്താരാഷ്ട്ര തലത്തില്‍ മുന്നറിയിപ്പുകളുണ്ടായിരുന്നു

ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ എടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശുമാണെന്ന് സൂചന. ഐഎസിന്റെ പ്രാദേശിക തലവന്‍ അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ പുറത്തിറക്കിയ പോസ്റ്റിലാണ് ഇതിനെ കുറിച്ചുള്ള സൂചനയുള്ളത്. ബാംഗാളി ഭാഷയിലാണ് പോസ്റ്റ്. ഇന്റലിജഡന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ബംഗാളിലേയും ഹിന്ദിലെയും ഖലീഫയുടെ പോരാളികള്‍ നിശബ്ദരാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓര്‍ത്തുകൊള്ളുക ഞങ്ങളുടെ ആളുകള്‍ ഒരിക്കലും നിശബ്ദരാവില്ല. ഞങ്ങള്‍ പ്രതികാരദാഹികളാണ്. ഞങ്ങളെ ഒരിക്കലും നിങ്ങള്‍ക്ക് തുടച്ചുനീക്കാനാവില്ല’ എന്നും പോസ്റ്ററില്‍ പറയുന്നു. അതേസമയം പോസ്റ്റര്‍ പുറത്തിറക്കിയ പിന്നാലെ ധാക്കയിലെ സിനിമ തീയറ്ററിന് സമീപം ചെറിയ സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിനു പിന്നാലെ ് അബൂബക്കര്‍ ബാഗ്ദാദിയുടെ പ്രസ്താവനയുടെ ബംഗാളി വിവര്‍ത്തനം പുറത്തിറക്കിയിരുന്നു. കൂടാതെ ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിയില്‍ ഞങ്ങള്‍ ഉടന്‍ വരും എന്ന സന്ദേശവും പ്രചരിച്ചിരുന്നു.

ബംഗ്ലാദേശിലെ സംഭവ വികാസങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്റ്‌സ് വിഭാഗങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. കൊല്‍ക്കത്തയും ബംഗാളിലെ മറ്റ് നഗരങ്ങളും സമീപ സംസ്ഥാനങ്ങളും കടുത്ത നീരീക്ഷണത്തിലാണ്.

ഇറാഖിലും സിറിയയിലുമേറ്റ തിരിച്ചടികള്‍ക്ക് ശേഷം മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ് നീക്കമെന്ന് അന്താരാഷ്ട്ര തലത്തില്‍ മുന്നറിയിപ്പുകളുണ്ടായിരുന്നു. ഐഎസ് ബന്ധമുള്ള പ്രാദേശിക ഭീകര സംഘനകളെ ഏകോപിപ്പിച്ച് ആക്രമണം നടത്തുകയാണ് ലക്ഷ്യമെന്നും അതിനു മുമ്പുള്ള പരീക്ഷണശാലയായിരുന്നു ശ്രീലങ്കയെന്നുമാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button