Latest NewsNewsIndia

അയൽപ്പക്ക നയത്തിൽ ഇന്ത്യയുടെ നെടും തൂണാണ് ബംഗ്ലാദേശ് ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : അയൽപ്പക്ക നയത്തിൽ ഇന്ത്യയുടെ നെടും തൂണാണ് ബംഗ്ലാദേശെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള വെർച്വൽ ഉഭയകക്ഷി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വ്യാപനത്തിനിടയിലും ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും സഹകരണത്തിനും യാതൊരു കോട്ടവും ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലേറിയതു മുതല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇതിനോട് സഹകരിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ചേർന്ന് ബാംഗബന്ധു- ബാപ്പു ഡിജിറ്റൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്തു. ഇതിന് പുറമേ ഇരു രാജ്യങ്ങളും ചേർന്ന് തയ്യാറാക്കിയ സ്റ്റാമ്പും പുറത്തിറക്കി. അടുത്തതായി ഉദ്ഘാടനം ചെയ്യാൻ പോകുന്ന ചിലഹതി- ഹൽദിബാരി റെയിൽ പാത ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ നിർണ്ണായകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് കൂടാതെ
റെയിൽ പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും, വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുമായി ഏഴ് കരാറുകളിലാണ് ഇരു പ്രാധാനമന്ത്രിമാരും ചേർന്ന് ഒപ്പുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button