Election NewsLatest NewsIndiaElection 2019

‘തരംഗമല്ല സുനാമി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തും’: പിയുഷ് ഗോയല്‍

.‘തെരഞ്ഞെടുപ്പ് കഴിഞ്ഞ നാല് ഘട്ടങ്ങളിലും കാണാന്‍ സാധിക്കുന്നത് മോദി തരംഗമല്ല,മറിച്ച് മോദി സുനാമിയാണ്.'

റാഞ്ചി: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 2014-ലെ മോദി തരംഗത്തിനേക്കാള്‍ വലിയ സുനാമിയാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും റാഞ്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞു.‘തെരഞ്ഞെടുപ്പ് കഴിഞ്ഞ നാല് ഘട്ടങ്ങളിലും കാണാന്‍ സാധിക്കുന്നത് മോദി തരംഗമല്ല,മറിച്ച് മോദി സുനാമിയാണ്.’

‘കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള സുശക്തമായ ഒരു സര്‍ക്കാരാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കും’. ഗോയല്‍ പറഞ്ഞു.റാഞ്ചിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇതിനു മുന്‍പ് നിരവധി പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരിച്ച ആളാണെന്നും മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button