തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി. കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും മേയ് മാസം ഒന്നാം തീയതി മുതല്‍ ജൂലൈ 31 വരെ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. കൂടാതെ മേയ് അഞ്ചിന് ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം- എറണാകുളം പാസഞ്ചര്‍, എറണാകുളം- കൊല്ലം പാസഞ്ചര്‍ എന്നിവയും റദ്ദാക്കി.
Post Your Comments