
കൊച്ചി: ശ്രീലങ്കയിലെ ചാവേര്‍ സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും നാഷണല്‍ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്‌റാന്‍ ഹാഷീമിന്റ ആശയങ്ങളെ നിരന്തരം പിന്തുടര്‍ന്നിരുന്ന പാലക്കാട് കൊല്ലംകോട് അക്ഷയ നഗറില്‍ റിയാസ് അബൂബക്കർ പിടിയിൽ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ കുറ്റപ്രകാരമാണ് അറസ്റ്റ്. തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാള്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. നേരത്തെ ഐസിസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷീദുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വളപട്ടണം ഐസിസ് കേസില്‍ പ്രതിയും സിറിയയില്‍ കഴിയുന്ന അബ്ദുള്‍ ഖയൂം എന്നയാളുമായും ഇയാൾക്ക് ബന്ധം ഉണ്ടായിരുന്നു.
Post Your Comments