ഡൽഹി : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വം സംബന്ധിച്ച പരാതിയില്‍ 15 ദിവസത്തിനകം മറുപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചത്.
ജൂണ്‍ 19, 1970 എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ജനനത്തീയതി എന്നും, പൗരത്വം ബ്രിട്ടീഷ് ആണെന്നും കമ്പനി രേഖകളിലുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്തില്‍ പറയുന്നു. ഈ നോട്ടീസില്‍ രാഷ്ട്രീയതാത്പര്യമില്ലെന്നും, ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്യുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് മറുപടി പറഞ്ഞു.
സുബ്രഹ്മണ്യന്‍ സ്വാമിയില്‍ നിന്ന് കിട്ടിയ പരാതി പ്രകാരം ബാക്ക് ഓപ്‍സ് ലിമിറ്റഡ് എന്ന യുകെ കമ്പനി ഡയറക്ടര്‍മാരില്‍ ഒരാള്‍ താങ്കളാണെന്നാണ് രേഖകളില്‍ നിന്ന വ്യക്തമാവുന്നത്. 2003-ല്‍ 51, സൗത്ത്ഗേറ്റ് സ്ട്രീറ്റ്, വിന്‍ചെസ്റ്റര്‍, ഹാംപ്ഷയര്‍ SO23 9EH എന്ന മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത ഈ കമ്പനിയുടെ സെക്രട്ടറിയും താങ്കളാണ്,” പൗരത്വകാര്യങ്ങളുടെ ഡയറക്ടര്‍ ബി സി ജോഷി നല്‍കിയ കത്തില്‍ പറയുന്നു.
Post Your Comments