Latest NewsIndia

റഫാല്‍ കേസ് ; പുനഃപരിശോധനാ ഹര്‍ജികളുടെ വാദം ഇന്ന്

ഡൽഹി : റഫാല്‍ കേസിൽ പുനഃപരിശോധനാ ഹര്‍ജികളുടെ വാദം ഇന്ന് സുപ്രീംകോടതിയിൽ. കേസിൽ അന്വേഷണം വേണ്ടെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിശോധിക്കുന്നത്.ചീഫ് ജസ്റ്റിസ് ര‍ഞ്‍ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക.

ഹര്‍ജിക്കാ‌ര്‍ നല്‍കിയ രേഖകള്‍ കൂടി ഉള്‍പ്പെടുത്തിയാവും വാദം കേള്‍ക്കുക.കേസില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഈ ആവശ്യവും ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റെ പരിഗണനയ്ക്കെത്തും.രാഹുല്‍ ഗാന്ധിയുടെ മോദിക്കെതിരെ നടത്തിയ കാവല്‍ക്കാരന്‍ കള്ളനാണ് പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button