Election NewsKeralaLatest News

കള്ളവോട്ട്: വിട്ടുവീഴ്ചയില്ലെന്ന് ടീക്കാറാം മീണ

തി​രു​വ​ന​ന്ത​പു​രം: തുടര്‍ച്ചയായി വരുന്ന കള്ളവോട്ട് പരാതികളില്‍ പ്രതികരണമറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്ന പ​രാ​തി​യി​ല്‍ വി​ട്ടു വീ​ഴ്ച​യി​ല്ലെ​ന്ന് ടീ​ക്കാ​റാം മീ​ണ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടുണ്ട്. പോ​ലീ​സി​ലെ പോ​സ്റ്റ​ല്‍ വോ​ട്ട് സം​ബ​ന്ധി​ച്ച ആ​രോ​പ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടില്ല. പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗി​ന്‍റെ കാ​ര്യ​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല​ത്തി​ല്‍ ഓ​രോ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​തെ​ന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button