Latest NewsKeralaIndia

‘ആഗോള ഭീകരന്‍ ബിന്‍ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ അത് വീരമൃത്യു ആണ് എന്ന് പറഞ്ഞു പുളിച്ച കവിത എഴുതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ജനപ്രതിനിധി ഉള്ള നാടാണ് കേരളം’ ജിതിൻ ജേക്കബ് എഴുതുന്നു

'ഇത് കേരളമാണ്, അതുകൊണ്ട് ഇപ്പോള്‍ പൊട്ടിക്കുന്നില്ല,എന്ന് അല്‍ ഷുടു'

ഹർത്താൽ വല്ലതും ഉണ്ടോ എന്നറിയാൻ രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുക മലയാളം ന്യൂസ്‌ പോർട്ടലുകൾ നോക്കുക എന്നതാണ്.

പതിവുപോലെ ഇന്ന് നോക്കിയപ്പോൾ പ്രധാന വാർത്ത ഇതാണ്. കേരളത്തിൽ തീവ്രവാദി ആക്രമണ ഭീഷണി..

ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി..ഈ തീവ്രവാദികളിൽ പൊട്ടി ചിതറുന്നവനും, തോക്കെടുക്കുന്നവനും മാത്രമേ മണ്ടന്മാരായുള്ളൂ. ഇവനെയൊക്കെ നിയന്ത്രിക്കുന്നവർ അതി ബുദ്ധിമാൻമാരായിരിക്കും.

അവരാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതും. ഇനിയിപ്പോൾ കേരളത്തിൽ തീവ്രവാദി ആക്രമണത്തിന് സാധ്യത ഉണ്ടോ എന്ന് പരിശോധിക്കാം..

18 കോടി മുസ്ലിങ്ങൾ സമാധാനത്തോടെ വസിക്കുന്ന ഈ ഭാരത ദേശത്തു നിന്ന് ഇസ്ലാമിക്‌ സ്റ്റേറ്റ് എന്ന ആഗോള തീവ്രവാദ സംഘടനയിലേക്ക് പോയ 21 പേരും കേരളത്തിൽ നിന്നുള്ളവരാണ്.

കശ്മീരിൽ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ പാകിസ്താനിലെ ഭീകരരോടൊപ്പം പോയതും മല്ലൂസ് തന്നെ.

മധ്യപ്രദേശിലെ ജയിലിൽ കഴിഞ്ഞിരുന്ന തീവ്രവാദികൾ തങ്ങളെ കേരളത്തിലെ ജയിലുകളിലേക്കു മാറ്റണം എന്നാവശ്യപെട്ട വാർത്ത ഈ അടുത്തകാലത്താണ് പുറത്ത് വന്നത്.

പിന്നെ വാഗമൺ, പാനായിക്കുളം, കനകമല മേഖലകളിലേ തീവ്രവാദി ക്യാമ്പുകൾ വേറെ …

ആഗോള ഭീകരൻ ബിൻലാദൻ കൊല്ലപ്പെട്ടപ്പോൾ അത് വീരമൃത്യു ആണ് എന്ന് പറഞ്ഞു പുളിച്ച കവിത എഴുതി ഐക്യദാർഢ്യം പ്രകടിപ്പിച്ച ജനപ്രതിനിധി ഉള്ള നാടാണ് കേരളം.

ഒരു തീവ്രവാദിയെ സുപ്രീം കോടതി തൂക്കികൊല്ലാൻ വിധിച്ചപ്പോൾ അതിനെതിരെ പ്രതിഷേധം ഉയർത്തിയവരും ഒരുവിഭാഗം മല്ലൂസ് തന്നെ.

ശ്രീലങ്കയിലെ തീവ്രവാദി ആക്രമണത്തിൽ മലയാളി സ്വാധീനം പുറത്ത് വരുന്നുണ്ട്. ആ ആക്രമണത്തെ അനുകൂലിച്ചുള്ള മലയാളം വീഡിയോ പോലും ഉണ്ട് എന്ന് ഇന്നലെ ന്യൂ ഇന്ത്യ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നു. പക്ഷെ ‘മതേതര’ മലയാളം മാധ്യമ സഖാക്കൾ ആ വാർത്ത മുക്കി !

കുഴൽപ്പണം ആകട്ടെ, സ്വർണ്ണക്കടത്ത് ആകട്ടെ, മയക്കുമരുന്ന് കടത്ത് ആകട്ടെ തീവ്രാദത്തിനു പണം കണ്ടെത്താനും കേരളം തന്നെയാണ് ആശ്രയം എന്ന് പല ദേശീയ മാധ്യമങ്ങളും പലപ്പോഴും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്..

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി കൊല്ലപ്പെടണം എന്ന് പരസ്യമായി സമൂഹ മാധ്യമങ്ങളിൽ കമെന്റുകൾ പോലും ഉണ്ടാകുന്നത് ഈ കേരളത്തിൽ നിന്നാണ്.

പിടിക്കപെട്ടാലും ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നെ, സംഘപരിവാർ ആക്രമണം എന്നൊക്കെ നിലവിളിച്ചാൽ സുഖമായി ഊരിപ്പോരാം എന്നവർക്കറിയാം.

ഗൾഫ് രാജ്യങ്ങളിൽ വെച്ച് കൊടുക്കുന്ന ഊഡായിപ്പ് അവാർഡുകൾ ലഭിക്കുന്നതിനായി മത തീവ്രവാദികളുടെ കാല് നക്കുന്ന ഒരു കൂട്ടം മാധ്യമ സാംസ്ക്കാരിക നാറികളും കൂടി പിന്തുണക്കുമ്പോൾ പിന്നെ എന്തിന് പേടിക്കണം?

അങ്ങനെയൊക്കെ ഉള്ളപ്പോൾ കേരളത്തിൽ തീവ്രവാദ ആക്രമണം ഉണ്ടാകുമോ? ബുദ്ധിയുള്ള ഭീകരർ അങ്ങനെ ചെയ്യില്ല. കാരണം ചവിട്ടി നിൽക്കാൻ ഇതിലും സുരക്ഷിതമായ ഒരു മണ്ണ് അവർക്ക് ഈ ഭൂമിയിൽ വേറെയില്ല.

അതുകൊണ്ട് ഇമ്മാതിരി വാർത്തകൾ കണ്ടൊന്നും മലയാളി തല്ക്കാലം പേടിക്കേണ്ട. കേരളത്തിന്‌ പുറത്തുള്ളവർ ജാഗ്രത പാലിച്ചാൽ മതി.

ഇത് കേരളമാണ്, അതുകൊണ്ട് ഇപ്പോൾ പൊട്ടിക്കുന്നില്ല

എന്ന് അൽ ഷുടു

ലേഖകൻ : ജിതിൻ ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button