ബെഗുസരായ്: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസയച്ചു.
24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.ഏപ്രില്‍ 24ന് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം
”വന്ദേ മാതരം എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. എന്റെ പൂര്‍വികരുടെ സംസ്‌കാരം ഗംഗാ തീരത്തെ സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ അതേസമയം നിങ്ങള്‍ക്ക് മണ്ണ് വേണമെന്ന് ഓര്‍ത്തോളൂ.” എന്നായിരുന്നു പ്രസംഗം.
ബെഗുസരായിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് ഗിരിരാജ് സിങ്ങ്.സിപിഐയുടെ കനയ്യ കുമാറാണ് ഗിരിരാജ് സിങ്ങിന്റെ എതിരാളി. ഇന്നലെയായിരുന്നു ബെഗുസരായിയില്‍ വോട്ടെടുപ്പ്.
Post Your Comments