ഇടുക്കി: ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ നിരീക്ഷിക്കാന്‍ ഇനി പ്രത്യേക സംവിധാനം. പൊലീസ് ആസ്ഥാനത്തുനിന്നും ജില്ലാ പൊലീസ് മേധാവിക്ക് സ്റ്റേഷനുകളെ നേരിട്ട് നിരീക്ഷിക്കാനാണ് സംവിധാനമൊരുങ്ങുന്നത്.
ഇതിനായി ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ക്യാമറ സ്ഥാപിക്കാനാണ് നീക്കം. 30 പൊലീസ് സ്റ്റേഷനുകളിലായി 60 ക്യാമറകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ ലോക്കപ്പുകളിലെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് 2 ക്യാമറകള്‍കൂടി സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനാണ് പുതിയ പദ്ധതി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണുകളിലൂടെയോ കമ്പ്യുട്ടര്‍ മുഖാന്തരമോ ദ്യശ്യങ്ങള്‍ കാണാന്‍ സാധിക്കും. സംസ്ഥാനത്തെ ലോക്കപ്പുകളുള്ള 471 പൊലീസ് സ്‌റ്റേഷനുകളിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പുതിയതായി സ്ഥാപിക്കുന്ന ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments