തിരുവനന്തപുരം: പോലീസില്‍ വ്യാപകമായി പോസ്റ്റല്‍ വോട്ട് ക്രമക്കേട് നടന്നുവെന്ന് സംഭവത്തില്‍ പ്രതികരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിഷയത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അറിയിച്ചു. പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. പോസ്റ്റല്‍ വോട്ടല്‍ ക്രമക്കേടിനെ കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും.പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയുട്ടുള്ളതാണെന്നും ഡിജിപി വ്യക്തമാക്കി.
കണ്ണൂരില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് നടത്തിയെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടുകളെ കുറിച്ചും വാര്‍ത്ത പുറത്തു വന്നത്. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. അസോസിയേഷന്‍ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പോലീസുകരനും വെളിപ്പെടുത്തിയിരുന്നു.
Post Your Comments