Latest NewsElection NewsKeralaIndia

വാട്‌സ്‌ആപ്പ് സന്ദേശം: സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാട്സ്‌ആപ്പിലൂടെ പ്രചരണമെന്നും പരാതിയില്‍ പറയുന്നു.

കാഞ്ഞങ്ങാട്: വാട്‌സ്‌ആപ്പിലൂടെ അപകീര്‍ത്തി സന്ദേശം നടത്തിയെന്ന സി പി എം ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ‘ബംഗാള്‍ സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ രണ്ടു ശതമാനമായി കുറയ്ക്കുകയായിരുന്നുവെന്നും കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി എന്നിവരെ വധിച്ച കേസുകളില്‍ സി പി എം ഇരട്ടത്താപ്പ് നടത്തി റിയാസ് മൗലവി കൊലക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവന്നില്ലെന്നുമുള്ള പരാമര്‍ശങ്ങളാണ് സന്ദേശത്തിലുള്ളതെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

സി പി എം ചിത്താരി ലോക്കല്‍ സെക്രട്ടറി സബീഷിന്റെ പരാതിയില്‍ മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്തിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വാട്സ്‌ആപ്പിലൂടെ പ്രചരണമെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button