PalakkadLatest NewsKeralaNattuvarthaNews

ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് അറസ്റ്റിൽ

പാലക്കാട്: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് പിടിയിൽ. ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് നടക്കൽ സ്വദേശി കരീം മൻസിലിൽ മുഹമ്മദ് ഹാഷിമിനെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് അറസ്റ്റ് ചെയ്തത്. 2010-15 കാലയളവിൽ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസി‍ന്റായിരുന്നു ഹാഷിം.

പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിലാണ് ഇയാൾ യാത്ര ചെയ്തത്. അരയിൽ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാളുടെ കൈവശം യാതൊരു വിധ രേഖകളും  ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വേഷണത്തിനായി പാലക്കാട്‌ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button