Latest NewsKerala

മത വിദ്വേഷവും വര്‍ഗീയതയും പരത്തി വോട്ട് തേടി; വിപി സാനുവിനെതിരെ പരാതി

മലപ്പുറം: മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിപി സാനു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ബിജെപിയുടെ പരാതി. സാനു മത വിദ്വേഷവും വര്‍ഗീയതയും പരത്തുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ വിതരണം ചെയ്തുവെന്നാണ് ബിജെപിയുടെ ആരോപണം.

നിശബ്ദ പ്രചാരണ ദിവസം പോസ്റ്ററുകള്‍ മുസ്ലിം വീടുകളില്‍ കൊടുത്തു എന്ന് ആരോപിച്ചാണ് പരാതി. ബിജെപി മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണനാണ് വരണാധികരി ആയ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

സാനു തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വോട്ട് തേടുന്നതിനായി മതത്തെ ദുരുപയോഗം ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്റെറുകള്‍ പ്രചരിച്ചിരുന്നു. ബാലസംഘത്തിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും പേരും ചിഹ്നവും നോട്ടീസില്‍ വച്ചിരുന്നു. ഏപ്രില്‍ 23 ന് നോട്ടീസ് മുസ്ലിം വീടുകളില്‍ വ്യാപകമായി വിതരണം ചെയ്തു എന്നാണ് ബിജെപി കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button